About me

എന്റെ കഥ · Neram-ന്റെ തുടക്കം

ചെറുപ്പം മുതലേ ഞാൻ ഒരു watch enthusiast ആണ്. 2022-ൽ 'Chronograph' എന്നൊരു social media platform തുടങ്ങി watchകളെക്കുറിച്ച് video ചെയ്യാൻ തുടങ്ങി — അത് ആളുകൾ ഏറ്റെടുത്തു.

Watchകളെക്കുറിച്ചുള്ള എന്റെ ഇഷ്ടങ്ങളും conceptകളും ഞാൻ ആളുകൾക്ക് അറിയിച്ചപ്പോൾ, ഞാൻ സംസാരിക്കുന്ന അതേ watchകൾ എന്റെ കൈകൊണ്ട് build ചെയ്യണമെന്ന ആഗ്രഹം വളർന്നു. അതിനാണ് എന്റെ തനതായ ഭാഷയിൽ — ഞാൻ സംസാരിക്കുന്ന മലയാളത്തിൽ — brand-ന് പേരിട്ടത്. അങ്ങനെ 2022-ൽ ഞങ്ങൾ നേരം എന്ന brand സ്ഥാപിച്ചു. ആ മൂന്ന് വർഷത്തെ യാത്രയിൽ ഞങ്ങൾ ഇതുവരെ മൂന്ന് watchകൾ ഉണ്ടാക്കിയിരിക്കുന്നു — അവയുടെ കഥ താഴെ കാണാം.

Effin, founder of Neram, seated on a sofa wearing his watch
Effin · Watch Enthusiast

നമ്മുടെ നേരം

ലോകത്തിലെ ആദ്യത്തെ മലയാളം ഡയൽ വാച്ച് — നേരം.

മലയാള അക്ഷരങ്ങളും കേരളത്തിന്റെ കലാരൂപങ്ങളും നേരത്തിന്റെ വാച്ച് ഡയലുകളിൽ ഇടം നേടുന്നു. ഓരോ എഡിഷനും അതിന്റേതായ രൂപവും കഥയും ഉണ്ട്.

Neram Kerala Edition watch with Malayalam hour letters in its wooden box

The Kerala Edition

Three editions · Three stories

Explore collection
01

മലയാള മണിക്കൂർ അക്ഷരങ്ങളും കേരള കലാരൂപങ്ങളുടെ ചിത്രങ്ങളും നിറങ്ങളുള്ള ഡയലും. 1956 വാച്ചുകൾ മാത്രം; ഓരോ വാച്ചിന്റെയും നമ്പർ caseback-ൽ കൊത്തിയിരിക്കുന്നു.

Neram Kerala Edition watch with Malayalam hour letters and Kerala art forms on its dial
02

ആനയുടെ രൂപവും മലയാള മണിക്കൂർ അക്ഷരങ്ങളും ചേർന്ന ഡയൽ. 2026 എണ്ണം മാത്രമുള്ള എഡിഷൻ; ഓരോ വാച്ചിനും സ്വന്തം നമ്പർ.

Neram Aana watch combining an elephant form with Malayalam hour letters on its dial
03

കടുംപച്ച sunburst ഡയലും സ്വർണനിറമുള്ള അടയാളങ്ങളും black PVD case-ഉം. Currently unavailable.

Neram Green Forest watch with a deep green sunburst dial, golden markers and a black case